ഫിസാറ്റില്‍ ഓര്‍മകള്‍ പങ്കുവയ്ക്കാനൊരു ദിനം
1437192
Friday, July 19, 2024 3:40 AM IST
അങ്കമാലി: ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ഒരു ദിനമൊരുക്കി ഫിസാറ്റ് ബിസിനസ് സ്കൂള്‍. 2006 മുതല്‍ 2009 വരെയുള്ള ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം ഇരുപതിന് വൈകിട്ട് നാലു മുതല്‍ ഒന്‍പതു വരെ നടക്കും. ഓര്‍മകള്‍ പുതുക്കുന്നതോടൊപ്പം പരസ്പരം സഹായമാകാനും ഒരുമിച്ചു കൈകോര്‍ക്കാനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
പുത്തന്‍ പ്രതീക്ഷകളും ഭാവി പരിപാടികളും ആസൂത്രണം ചെയ്യും. പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് പുറമെ മുന്‍ അധ്യാപകരും ജീവനക്കാരും പങ്കെടുക്കും. റോജി എം.ജോണ്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് അധ്യക്ഷത വഹിക്കും.
ഫിസാറ്റ് പ്രിന്‍സിപ്പല്‍ ഡോ. വി. ജേക്കബ് തോമസ്, ഫിസാറ്റ് ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. എ.ജെ. ജോഷ്വ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്. മിനി, ഡീന്‍ ഡോ.ജി. ഉണ്ണികര്‍ത്ത, പൂര്‍വ വിദ്യാര്‍ഥി സംഗമം കോ ഓര്‍ഡിനേറ്റര്‍ ഡോ. അനു അന്ന ആന്റണി തുടങ്ങിയവര്‍ പങ്കെടുക്കും.