നടുക്കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ രക്ഷിച്ചു
1437181
Friday, July 19, 2024 3:28 AM IST
കൊച്ചി: എൻജിൻ തകരാറിലായി നടുക്കടലിൽ കുടുങ്ങിയ ബോട്ടിലെ മത്സ്യത്തൊളിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ബുധനാഴ്ച കൊച്ചി തീരത്ത് നിന്നും 80 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിപ്പോയ ആഷ്നി എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.
11 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് എൻജിന് തകരാറിലായാണ് ബോട്ട് കടലില്‍ കുടുങ്ങിയത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും കപ്പലും എത്തിയാണ് ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും കരയ്ക്ക് എത്തിച്ചത്.