കുരുമുളക് തൈകൾ വിതരണം ചെയ്തു
1437000
Thursday, July 18, 2024 6:45 AM IST
പിറവം: സംസ്ഥാന കൃഷി വകുപ്പിന്റെ ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി നൽകുന്ന വള്ളി കുരുമുളക് തൈകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു.
കൃഷിഭവന്റെ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, തോമസ് മല്ലിപ്പുറം, ജോജിമോൻ ചാരുപ്ലാവിൽ, കൃഷി ഓഫീസർ ശീതൾ ബാബു എന്നിവർ പ്രസംഗിച്ചു. സബ്സിഡി നിരക്കിൽ നൽകുന്ന തൈകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം 2024-25 വർഷത്തെ കരം അടച്ച രസീതിന്റെ പകർപ്പ് നൽകേണ്ടതാണ്.