കെപിഎസ്ടിഎ പഠന ക്യാന്പ്
1435942
Sunday, July 14, 2024 5:04 AM IST
കോതമംഗലം: കെപിഎസ്ടിഎ കോതമംഗലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഏകദിന പഠന ക്യാന്പ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് പഠന ക്യാന്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ജോണ് പി. പോൾ അധ്യക്ഷത വഹിച്ചു.
അധ്യാപകരുടെയും ജീവനക്കാരുടെയും 22 ശതമാനം ഡിഎ കുടിശിക, 2019ലെ ശന്പള പരിഷ്കരണ കുടിശിക എന്നിവ അടിയന്തരമായി അനുവദിക്കണമെന്ന് പഠന ക്യാന്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെപിഎസ്ടിഎ സംസ്ഥാന മുൻ അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ. ഷാജു മുഖ്യപ്രഭാഷണം നടത്തി.
കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിനി മരിയ, സംസ്ഥാന നിർവാഹക സമിതിയംഗം വിൻസന്റ് ജോസഫ്, സിജു ഏലിയാസ്, ബേസിൽ ജോർജ്, എൽദോസ് സ്റ്റീഫൻ, രാജേഷ് പ്രഭാകർ, ദീപ ജോസ്, അജിത് കടന്പനാട്, ജീനാ തോമസ്, എം.എ. എൽദോസ്, ഒ.പി. മോൻസി, ലാലി ജയിംസ് എന്നിവർ പ്രസംഗിച്ചു.