ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
1435659
Saturday, July 13, 2024 4:06 AM IST
മൂവാറ്റുപുഴ: നഗരസഭ 28-ാം വാർഡിൽ ഡീൻ കുര്യാക്കോസ് എംപിയുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച് നിർമാണം പൂർത്തീകരിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടത്തി. 1,23,000 മുടക്കി നിർമിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നഗരസഭാംഗം കെ.കെ. സുബൈർ നിർവഹിച്ചു. വാർഡിലെ അങ്കണവാടിക്കും കമ്യൂണിറ്റി ഹാളിനും പ്രയോജനപ്പെടുന്ന വിധത്തിലാണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.