ബൈക്കപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
1431286
Monday, June 24, 2024 5:32 AM IST
ഉദയംപേരൂർ: ഉദയംപേരൂർ പത്താംമൈലിൽ ബൈക്ക് മീഡിയനിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഉദയംപേരൂർ 18–ാം വാർഡ് അരയവെളി വീട്ടിൽ വിജയന്റെ മകൻ ഇന്ദുചൂഡൻ (20), കൊച്ചുപള്ളി എംഎൽഎ റോഡിനു സമീപം കാട്ടിപുല്ലുകാട്ട് അജേഷിന്റെ മകൻ ആദിത്യൻ (21) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി.
ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു ഉദയംപേരൂരിനെ ഞെട്ടിച്ച അപകടം. കൊച്ചുപള്ളി ഭാഗത്തു നിന്ന് ഉദയംപേരൂർ ഭാഗത്തേക്കു വന്ന യുവാക്കളുടെ ബൈക്ക് പത്താംമൈലിൽ മീഡിയനിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിനടിയിലേക്ക് വീഴുകയായിരുന്നു.
അപകടസ്ഥലത്തു തന്നെ മരണപ്പെട്ട യുവാക്കളുടെ മൃതദേഹം പോലീസെത്തി താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ദുചൂഡന്റെ മാതാവ്: രജനി, സഹോദരി: ഇന്ദുലേഖ.
ആദിത്യന്റെ മാതാവ്: അജിത, സഹോദരൻ: അഭിനന്ദ്.