ലോക വിധവാ ദിനം സംഘടിപ്പിച്ചു
1431271
Monday, June 24, 2024 5:11 AM IST
മൂവാറ്റുപുഴ: വിധവകളെ സഭാ ശുശ്രൂഷകളിൽ പങ്കാളികളാക്കണമെന്ന് കോതമംഗലം രൂപത ബിഷപ് എമരിത്തൂസ് മാർ ജോർജ് പുന്നക്കോട്ടിൽ. കോതമംഗലം രൂപത യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ലോക വിധവാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ദൈവത്തിന് വിധവകളോട് പ്രത്യേക പരിഗണനയുണ്ട്. ദൈവം അവരെ സ്നേഹിക്കുന്നു. ഇല്ലായ്മയും വേദനയും അറിഞ്ഞവരാണ് വിധവകളെന്നും മാർ പുന്നക്കോട്ടിൽ കൂട്ടിച്ചേർത്തു.
രൂപത പ്രസിഡന്റ് മിനി ജോണ്സണ് അധ്യക്ഷത വഹിച്ചു. വികാരി ജനറൽ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട്, രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ, ഫാ. കുര്യാക്കോസ് കൊടകല്ലിൽ, സിസ്റ്റർ ആനി തെരേസ്, മോളി ജെയിംസ്, ലിസി സെബാസ്റ്റ്യൻ, ജെസി ജെയിംസ്, മിനി മാനുവൽ എന്നിവർ പ്രസംഗിച്ചു.
ഫാമിലി അപ്പോസ്തലേറ്റ് രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ്, സിസ്റ്റർ ജോണ്‍സി എംഎസ്ജെ, യൂദിത്ത് നവോമി ഭാരവാഹികളായ ഷീജ റെന്നി, സെലിൻ ജോയി, വത്സ തോമസ്, വത്സ ബേബി, ട്രീസ ജോയി, മിനി ആൻസണ്‍, റോസ്ലി, ബീന ജോയി എന്നിവർ നേതൃത്വം നൽകി. ഈ വർഷം 60 തികഞ്ഞവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.