ട്രാൻസ്ഫോർമറിനുള്ളിൽ മലമ്പാമ്പ് കുടുങ്ങി
1430943
Sunday, June 23, 2024 4:51 AM IST
ആലങ്ങാട്: ആലുവ-വരാപ്പുഴ റോഡിൽ കൊങ്ങോർപ്പിള്ളി സ്കൂളിനു സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിനുള്ളിൽ മലമ്പാമ്പ് കുടുങ്ങി. ഇന്നലെ രാവിലെ ഒൻപതിനായിരുന്നു സംഭവം. ട്രാൻസ്ഫോർമറിനിന്നു പൊട്ടിത്തെറി ശബ്ദം കേട്ട നാട്ടുകാരാണ് മലമ്പാമ്പ് ട്രാൻസ്ഫോർമറിനുള്ളിൽ കുടുങ്ങിയതായി കണ്ടത്.
ഉടൻതന്നെ കരിങ്ങാംതുരുത്ത് കെഎസ്ഇബി ഓഫീസിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ഫ്യൂസ് മാറ്റിയശേഷം മലമ്പാമ്പിനെ പുറത്തെടുത്തു. ഷോക്കേറ്റ് നിലയിലായിരുന്ന മലമ്പാമ്പ് ചത്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.