ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്
1430940
Sunday, June 23, 2024 4:51 AM IST
ആലങ്ങാട്: കൊങ്ങോർപ്പിള്ളി - പാനയിക്കുളം റോഡിൽ കോഴിയുമായി വന്ന മിനിലോറിയും ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. ഇന്നലെ പത്തോടെയായിരുന്നു സംഭവം. കോഴിയുമായി വന്ന മിനിലോറി ഇരുചക്ര വാഹനം ഓടിച്ചുവന്ന യാത്രക്കാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറി അമിത വേഗത്തിൽ മറ്റൊരു വാഹനത്തിനെ മറി കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചെറിയപ്പിള്ളി സ്വദേശി അതുല്യക്കാണ് പരിക്കേറ്റത്. ഏലൂർ പോസ്റ്റ് ഓഫീസ് ജീവനിക്കാരിയാണ്. ഓടിക്കൂടിയ നാട്ടുകാരണ് രക്ഷപ്രവർത്തനം നടത്തിയത്. ഉടൻതന്നെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് തലക്കും കൈക്കും ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.