വിരമിച്ച ശുചീകരണ തൊഴിലാളിക്ക് വ്യാപാരികളുടെ ആദരം
1430938
Sunday, June 23, 2024 4:51 AM IST
മൂവാറ്റുപുഴ: നഗരസഭാ ശുചീകരണ തൊഴിലാളിയായി 27 വർഷം പ്രവർത്തിച്ച് സർവീസിൽ നിന്ന് വിരമിച്ച ഗോമതിയെ ആദരിച്ച് വ്യാപാരികൾ. മൂവാറ്റുപുഴ പിഒ ജംഗ്ഷനിലെ വ്യാപാരികൾ ചേർന്നാണ് ആദരവ് നൽകിയത്. വ്യാപാരി ജേക്കബ് തോമസ് ഇരമംഗലത്ത് ഫലകം സമ്മാനിച്ചു.
പിഒ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ വ്യാപാരികൾ ഗോമദിക്ക് യാത്രയയപ്പും നൽകി. മൂവാറ്റുപുഴ നഗരസഭയിൽ മറ്റാർക്കും ലഭിക്കാത്ത അവസരമാണ് തനിക്ക് ലഭിച്ചതെന്ന് ഗോമതി പറഞ്ഞു.