ഉയരപ്പാത നിർമാണം; ദേശീയപാതയിലെ കുഴിയിൽ ലോറി വീണു
1425943
Thursday, May 30, 2024 5:01 AM IST
അരൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ എരമല്ലൂർ പിള്ളമുക്കിന് സമീപം രാവിലെയാണ് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറി റോഡിലെ കുഴിയിൽ വീണത്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് കുഴിയിൽ കുടുങ്ങിയത്. ഇതുമൂലം രണ്ടു വാഹനങ്ങൾക്കും മുന്നോട്ടുനീങ്ങാൻ കഴിഞ്ഞില്ല. പുറകെ വന്ന വാഹനങ്ങൾ സ്തംഭനാവസ്ഥയിലായി.
ഗതാഗതക്കുരുക്ക് ഏറിയപ്പോൾ വടക്കുനിന്നു വരുന്ന വാഹനങ്ങളെ അരൂർ ക്ഷേത്രം കവലയിൽ തടഞ്ഞ് അരൂക്കുറ്റി റോഡിലൂടെ പൂച്ചാക്കൽവഴി തുറവൂർ -തൈക്കാട്ടുശേരി പാലം വഴി തുറവൂർ ദേശീയപാതയിലേക്ക് തിരിച്ചുവിട്ടാണ് ഗതാഗതക്കുരുക്ക് നിയന്ത്രിച്ചത്.