മരം മുറിക്കുന്നതിനിടെ ശിഖരം തലയിലടിച്ച് മരം വെട്ടുകാരൻ മരിച്ചു
1425626
Tuesday, May 28, 2024 10:07 PM IST
കോതമംഗലം: മരം മുറിക്കുന്നതിനിടെ ശിഖരം തലയിലടിച്ച് മരം വെട്ടുകാരൻ മരിച്ചു. ഊന്നുകൽ കാരോത്ത് ഷാജൻ കെ. ഐപ്പ് (56) ആണ് മരിച്ചത്. പരീക്കണ്ണിയിലെ പുരയിടത്തിൽ പ്ലാവ് മുറിക്കുന്നതിനിടെ ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.
മുറിച്ചുകൊണ്ടിരുന്ന മരത്തിന്റെ മുകൾഭാഗം ഒടിഞ്ഞ് ഷാജന്റെ തലയിൽ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ ഷാജനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തടി വ്യാപാരികൂടിയായിരുന്ന ഷാജനാണ് പ്ലാവ് വാങ്ങിയിരുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ഇന്ന് 12ന് തലക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: ഷിനി. മക്കൾ: ബേസിൽ, ബെസ്റ്റിൻ.