പുല്ലുവഴിയിൽ ആറംഗ ചീട്ടുകളി സംഘം പിടിയിൽ
1425568
Tuesday, May 28, 2024 7:41 AM IST
പെരുമ്പാവൂർ: പുല്ലുവഴിയിലെ ബാറിൽ മുറിയെടുത്ത് ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘം പോലീസിന്റെ പിടിയിൽ. ഇവരുടെ പക്കൽനിന്ന് 1,45,000 രൂപ പിടികൂടി.
പെരുമ്പാവൂർ മുടിക്കൽ പല്ലച്ചി അൻസാർ (54), തൃശൂർ ആളൂർ കുന്നമംഗലം പ്രദീപ് (43) പുത്തൻചിറ മണിപ്പറമ്പിൽ പൗലോസ് (52), അമ്പലപ്പുഴ പുറക്കാട് ചിറയിൽ ഷാജി മാത്യു (51), പെരുമ്പാവൂർ പള്ളിക്കവല നെടിയൻ അലി (71), കാക്കനാട് പെരിങ്ങാല കോട്ടപ്പുറത്ത് സുബൈർ (49) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.