കോളജ് ബസ് സർവീസ് അഴിമതി; ഏഴു പേർക്കെതിരെ കേസെടുത്തു
1424938
Sunday, May 26, 2024 3:50 AM IST
കരുമാലൂർ: മാഞ്ഞാലി എസ്എൻ ജിസ്റ്റ് കോളജിലെ ബസ് നടത്തിപ്പിൽ അഴിമതി നടത്തിയെന്ന പരാതിയിൽ ഏഴ് പേർക്കെതിരെ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തു. വിദ്യാർഥികൾക്ക് സഞ്ചരിക്കുന്നതിനായി ബസ് സർവീസ് നടത്തിയതിൽ 87.94 ലക്ഷം രൂപയുടെ അഴിമതി നടന്നെന്ന കോളജ് മാനേജ്മെന്റിന്റെ പരാതിയിലാണ് കേസെടുത്തത്.
മനക്കപ്പടി കളപ്പുരപ്പറമ്പിൽ കെ.എം. ഷൈജു, ഗുരുദേവ ട്രസ്റ്റ് ഭരണസമിതി അംഗങ്ങളായിരുന്ന പറവൂർ മനയത്ത് എം.കെ. പ്രദീപ് കുമാർ, നീറിക്കോട് അടിയുരത്തിൽ എ.ജി. ഗോപിദാസ്, പറവൂർ കാട്ടിപ്പറമ്പിൽ കെ.ആർ. കുസുമൻ, ഇടപ്പള്ളി സുധർമയിൽ ശിവാനന്ദൻ, എടവനക്കാട് കൊല്ലേരിപ്പറമ്പിൽ പ്രഫ. കെ.എസ്. പ്രദീപ്, മൂത്തകുന്നം വാടപ്പുറത്ത് അസ്പ്രസാദ് എന്നിവരാണ് കേസിലെ പ്രതികൾ. വ്യാജരേഖ ചമക്കൽ, വഞ്ചനക്കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ല ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുൻപ് പ്രതികളിൽ ചിലർ കോളജ് ഓഫീസ് തകർത്ത് കൈയേറ്റം നടത്തിയ കേസിലും പോലീസ് ആലുവ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.