ലക്ഷങ്ങൾ തട്ടിയെടുത്ത സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ
Sunday, May 26, 2024 3:36 AM IST
വൈ​പ്പി​ൻ: ചെ​റാ​യി ബീ​ച്ചി​ലെ അ​ക്വാ വേ​ൾ​ഡ് എ​ന്ന എ​ക്സി​ബി​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 10 ല​ക്ഷ​ത്തോ​ളം രൂ​പ തട്ടിയെടു ത്ത കേ​സി​ൽ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ലായി. മൂ​ത്ത​കു​ന്നം കൊ​ട്ടു​വ​ള്ളി​ക്കാ​ട് തി​ന​യാ​ട്ട് വീ​ട്ടി​ൽ അ​നി​ഷാ​ദി(ഉ​ല്ലാ​സ്-48) നെയാണ് ​മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​ശൂ​ർ ആ​മ്പ​ല്ലൂ​ർ അ​ര​ങ്ങ​ൻ വീ​ട്ടി​ൽ കി​ര​ൺ ര​മേ​ഷി​ന്‍റെ പ​ക്ക​ൽ നിന്ന് പല ​ത​വ​ണ​യാ​യി 19,78,200 രൂ​പ വാ​ങ്ങു​ക​യും ഇ​തി​ൽ 10 ലക്ഷ ത്തോളം തിരികെ നല്കാതെ വഞ്ചിച്ചെന്നുമാണ് പരാതി.

സ്ഥാ​പ​നം ഇ​ട​യ്ക്ക് പ​ഞ്ചാ​യ​ത്ത് അ​ട​പ്പി​ച്ചി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ പങ്കാളിയാക്കിയെങ്കിലും​ പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ലുണ്ടായ വാ​ക്ക് ത​ർ​ക്ക​ങ്ങ​ളെ തുടർന്ന് കി​ര​ണി​നെ 10 ലക്ഷം തിരികെ നല്കാ തെ ഒ​ഴി​വാ​ക്കിയെന്നും പരാതിയിൽ പറയുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻഡ് ചെ​യ്തു.