മുല്ലശേരി കനാലിലെ താത്കാലിക ബണ്ടുകള്‍ നീക്കം ചെയ്തു
1424800
Saturday, May 25, 2024 5:11 AM IST
കൊച്ചി: വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസമാകാതിരിക്കാന്‍ മുല്ലശേരി കനാലില്‍ നവീകരണ പ്രവൃത്തിക്കായി സ്ഥാപിച്ചിരുന്ന താത്കാലിക ബണ്ടുകള്‍ ഇന്നലെ നീക്കം ചെയ്തതായി ടി.ജെ. വിനോദ് എംഎല്‍എ അറിയിച്ചു.
മഴക്കാലം കഴിയാതെ കനാലിനകത്തെ അടിത്തട്ട് നിര്‍മാണമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പുനരാരംഭിക്കാനാ കാത്ത സാഹചര്യത്തിലാണിത്.
ഇതോടൊപ്പം നവീകരണ പ്രവൃത്തിക്കായി അടച്ചിരുന്ന മുല്ലശേരി കനാല്‍ റോഡിലേക്ക് പ്രവേശനം ഉണ്ടായിരുന്ന പ്രദേശത്തെ ബൈലൈന്‍ റോഡുകള്‍ തുറന്ന് സ്ഥലവാസികള്‍ക്ക് കടന്നു പോകുന്നതിനുള്ള സൗകര്യം ഒരുക്കി നല്‍കാനും തീരുമാനിച്ചെന്നും എംഎല്‍എ പറഞ്ഞു.