വെള്ളക്കെട്ട് ഒഴിയുന്നില്ല
1424781
Saturday, May 25, 2024 4:52 AM IST
ആലുവ-എറണാകുളം റോഡ് പുഴപോലെ
ആലുവ: മഴ ശക്തമായതോടെ ആലുവ നഗരത്തിലെ പ്രധാന മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ആലുവ-എറണാകുളം റോഡിൽ കരോത്തുകുഴി ആശുപത്രിക്കും പുളിഞ്ചോടിനും ഇടയിൽ രണ്ടടിയിലേറെ വെള്ളം ഉയർന്നു. ദേശീയപാതയ്ക്ക് സമാന്തരമായ സർവീസ് റോഡാണിത്.
റോഡിന് ഇരുവശമുള്ള വ്യാപാരശാലകളിലേക്കും വെള്ളം കയറുന്നുണ്ട്. ബൈക്ക് ഷോറൂമുകളും സർവീസ് സെന്ററുകളും ഉള്ളതിനാൽ വാഹനങ്ങൾ ഉയർന്ന സ്ഥലത്തേക്ക് മാറ്റി വയ്ക്കുകയാണ്. കഴിഞ്ഞ പ്രളയത്തിൽ നിരവധി ബൈക്കുകൾ ഇവിടെ നശിച്ചുപോയിരുന്നു.
നാലാം മൈൽ മുങ്ങി
ആലുവ: മൂന്നാർ റോഡ് സ്വകാര്യ ബസ് റൂട്ടിൽ നാലാംമൈലിൽ വെള്ളക്കെട്ട് രൂക്ഷമായി. രാജഗിരി ആശുപത്രിക്കും ഐഎസ്ആർഒയ്ക്കും ഇടയിലുളള റോഡാണിത്. ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസുകളടക്കമുള്ള വാഹനങ്ങൾ വെള്ളക്കെട്ട് കാരണം ഇതിലൂടെ മെല്ലെയാണ് പോകുന്നത്.