സോളാറും സ്പീഡ് ബ്രേക്കറും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് വിദ്യാർഥികൾ
1423965
Tuesday, May 21, 2024 6:53 AM IST
കളമശേരി: കളമശേരി ഐസാറ്റ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ സോളാറുംസ്പീഡ് ബ്രേക്കറും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു ഐസാറ്റ് വിദ്യാർഥികൾ. പ്രത്യേകമായി നിർമിച്ച സ്പീഡ് ബ്രേക്കറിൽ വാഹനങ്ങൾ കയറുമ്പോൾ ഉണ്ടാകുന്ന യാന്ത്രിക ഊർജത്തെ വൈദ്യുത ഊർജമായി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്.
അതിനൊപ്പം സോളാർ പാനൽ ഉപയോഗിച്ചുള്ള ഊർജവും ശേഖരിച്ച് സ്ട്രീറ്റ് ലൈറ്റുകൾ തെളിക്കാൻ ഉപയോഗിക്കുന്നു. കൂടാതെ എന്തെങ്കിലും തകരാർ സംഭവിച്ച് സ്ട്രീറ്റ് ലൈറ്റുകൾ തെളിയാതായാൽ മൊബൈൽ ഫോണിൽ അപ്പോൾതന്നെ അറിയാൻ സാധിക്കും.
കോളജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് വിദ്യാർഥികളായ നോയൽ തോമസ്, റോജിൻ മാനുവൽ, ആദർശ് ജോസഫ്, ട്രയസ് റോസ് തോമസ് കുര്യൻ എന്നിവർ അധ്യാപികയായ കനക സേവ്യറിന്റെ നേതൃത്വത്തിലാണ് പ്രോജക്ട് വികസിപ്പിച്ചെടുത്തത്.