വി.ഡി. സതീശന് പഞ്ചസാര തുലാഭാരം
1423962
Tuesday, May 21, 2024 6:53 AM IST
കരുമാലൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പഞ്ചസാരകൊണ്ടു തുലാഭാരം നടത്തി. കരുമാലൂർ പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തിയാണ് ഇന്നലെ രാവിലെ ഒൻപതോടെയാണ് തുലാഭാരം നടന്നത്. 75 കിലോ പഞ്ചസാരകൊണ്ടായിരുന്നു തുലാഭാരം.
കോൺഗ്രസ് കരുമാലൂർ ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.നന്ദകുമാർ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി.അനിൽകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എ.മുജീബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു, കെ.വി.ദാമോദരപിള്ള, സുധൻ പെരുമിറ്റത്ത്, അബു താഹിർ എന്നിവർ പങ്കെടുത്തു.