രാമമംഗലം മടക്കിൽ പാലത്തിന് സമീപം മാലിന്യ നിക്ഷേപത്തിനെതിരേ പൗരസമിതി
1417126
Thursday, April 18, 2024 4:52 AM IST
രാമമംഗലം: രാമമംഗലം മടക്കിൽ പാലത്തിന് സമീപം റോഡരികിൽ സാമൂഹ്യവിരുദ്ധർ മാസങ്ങളായി അറവുമാലിന്യങ്ങളും ഹോട്ടൽ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതായി പരാതി.
പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാൽ സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും ദുർഗന്ധം മൂലം ജനങ്ങൾ ദുരിതത്തിലായി.
രാമമംഗലം പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ഈ പ്രദേശം. വാർഡ് മെമ്പറോടും പഞ്ചായത്ത് പ്രസിഡന്റിനോടും പരാതിപ്പെട്ടിട്ടും നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
മാലിന്യ നിക്ഷേപം തടയാൻ നാട്ടുകാർ പൗരസമിതി രൂപീകരിക്കുകയും പഞ്ചായത്തിന്റെ നിസംഗതയിൽ പ്രതിഷേധിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികൾ പറഞ്ഞു.