വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി
1416978
Wednesday, April 17, 2024 10:51 PM IST
കൊച്ചി: വയോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേപ്പനം ചിറക്കത്തറ ബാഹുലേയന്റെ ഭാര്യ ലീല(73)യെയാണ് വീടിനോടു ചേര്‍ന്നുള്ള കടമുറിയില്‍ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ കടമുറിയിലായിരുന്നു താമസം. രാവിലെയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് പനങ്ങാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.