മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിക്ക് പിഴ
1416906
Wednesday, April 17, 2024 4:29 AM IST
കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്ത് നാലാം വാർഡ് സരോവരം വെയിറ്റിംഗ് ഷെഡിന് സമീപം റോഡരികിൽ മാലിന്യം തള്ളിയ വ്യക്തിയിൽനിന്നു 5000 രൂപ പിഴ ഈടാക്കി. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് അറിയിച്ചു.
പൂത്തൃക്ക, ചൂണ്ടി, കോലഞ്ചേരി ഭാഗത്ത് പ്ലാസ്റ്റിക് കത്തിച്ചതിനും അനധികൃതമായി വലിച്ചെറിഞ്ഞതിനും പിഴ ഈടാക്കിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ സൂര്യ രാജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്.
ഹരിത കർമ സേനയ്ക്ക് കൃത്യമായി അജൈവമാലിന്യങ്ങളും യൂസർ ഫീയും മാസംതോറും കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹരിത കർമ സേനയുമായി സഹകരിക്കാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.