രാജഗിരിയിൽ പാർക്കിൻസൺസ് ദിനാചരണം
1415948
Friday, April 12, 2024 4:47 AM IST
കൊച്ചി: പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ആലുവ രാജഗിരി ആശുപത്രിയിൽ ലോക പാർക്കിൻസൺസ് ദിനാചരണം നടത്തി.
നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. രാജഗിരി ആശുപത്രി എച്ച്ആർ ഡയറക്ടർ ഫാ. ജിജോ കടവൻ അധ്യക്ഷത വഹിച്ചു.
ന്യൂറോളജി വിഭാഗത്തിലെ ഡോ. എ.വി. ശ്രീറാം പ്രസാദ്, ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് ഡോ. വിജയൻ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ ക്ലാസുകൾ നയിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, ന്യൂറോ സർജൻ ഡോ. അർജുൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.