ഷൈനിന്റെ പര്യടന തുടക്കം വാത്തുരുത്തിയിൽ നിന്ന്
1415941
Friday, April 12, 2024 4:34 AM IST
കൊച്ചി: വിവിധ കേന്ദ്രങ്ങളില്‍ വോട്ടർമാരുടെ സ്വീകരണം ഏറ്റുവാങ്ങി എറണാകുളം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷെന്റെ പര്യടനം തുടരുന്നു. ഇന്നലെ എറണാകുളം മണ്ഡലത്തിലെ പൊതുപര്യടനം വാത്തുരുത്തിയില്‍ നിന്ന് ആരംഭിച്ചു.സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു.
തേവര കോളനി, ഫിഷറീസ് സ്കൂള്‍, യുപി പാലം, മമ്മാഞ്ഞിമുക്ക്, മട്ടമ്മല്‍, ജ്യോതി നഗര്‍, കോന്തുരുത്തി തെക്ക്, ഫ്രണ്ട്സ് നഗര്‍ എന്നിവിടങ്ങളില്‍ സ്ഥാനാർഥിയെ വരവേറ്റു.
ചക്കാലക്കല്‍ ജംഗ്ഷന്, കസ്തൂര്‍ബാ നഗര്‍, ശാസ്ത്രി നഗര്‍, റെഡ് ഷൈന്‍ കോളനി, ആലപ്പുഴ ഗേറ്റ് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. ഉച്ചക്കുശേഷം സലിംരാജ് റോഡില്‍ നിന്ന് പര്യടനം ആരംഭിച്ചു. ഗാന്ധിനഗര്‍ ജംഗ്ഷന്, കര്‍ഷക റോഡ്, കരിത്തല, കമ്മട്ടിപ്പാടം തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി.