സിആർപിഎഫും പോലീസും ആലുവയിൽ റൂട്ട് മാർച്ച് നടത്തി
1415724
Thursday, April 11, 2024 4:32 AM IST
ആലുവ: ലോക്സഭ ഇലക്ഷന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സിആർപിഎഫും പോലീസും സംയുക്തമായി ആലുവ നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. പോലീസ് സ്റ്റേഷനിൽ നിന്നാരംഭിച്ച റൂട്ട് മാർച്ച് നഗരം ചുറ്റി റയിൽവേ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു.
റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാർച്ചുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.