ദേശീയപാത -66 നിർമാണം : പാലത്തിന്റെ തൂണുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം
1395870
Tuesday, February 27, 2024 6:24 AM IST
പറവൂർ: ദേശീയപാത -66 പാലത്തിന്റെ തൂണുകള്‍ പരിശോധിക്കുവാന്‍ അടിയന്തര നിര്‍ദേശം നൽകിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ദേശീയപാത-66ല്‍ മൂത്തകുന്നത്തിനും കോട്ടപ്പുറത്തിനും ഇടയിലുള്ള പാലത്തിന്റെ നിര്‍മാണത്തില്‍ അപാകത സംബന്ധിച്ച പരാതി ലഭിച്ചതിനെതുടര്‍ന്ന് ജില്ലാ കളക്ടറോട് അടിയന്തരമായി പാലത്തിന്റെ തൂണ് പരിശോധിച്ച് റിപ്പോർട്ട് നൽകുവാന് നിര്‍ദേശം നല്‍കിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വീഡിയോ പ്രചരിച്ചിരുന്നു.