കാണാതായ വയോധികന്റെ മൃതദേഹം പള്ളിപ്പുറം പൊഴിയിൽ
1374762
Thursday, November 30, 2023 10:08 PM IST
ചെറായി: കാണാതായ വയോധികന്റെ മൃതദേഹം വീടിന് പടിഞ്ഞാറ് കോവിലകത്തും കടവ് ഭാഗത്ത് പള്ളിപ്പുറം പൊഴിയിൽ കണ്ടെത്തി. പള്ളിപ്പുറം പനക്കപ്പറന്പിൽ അഗസ്റ്റിനാ(84)ണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ നാലിന് വീട്ടിൽനിന്നു തനിയെ പുറത്തേക്കിറങ്ങി പോയതാണെന്ന് പറയുന്നു. വ്യാഴാഴ്ച പകലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ഫിലോമിന. മക്കൾ: അരുണ്‍ കുമാർ, പ്രവീണ്‍ കുമാർ. മരുമക്കൾ: ഗ്ലാഡീന, അനു.