നവകേരള സദസിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കും
1374374
Wednesday, November 29, 2023 6:46 AM IST
കോതമംഗലം: കോതമംഗലത്ത് 10 ന് നടക്കുന്ന നവകേരള സദസിൽ മണ്ഡലത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകാൻ കോതമംഗലത്ത് ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു.
സിഡിഎസ് ചെയർപേഴ്സണ്മാർ, സിഡിഎസ് അംഗങ്ങൾ, എഡിഎസ് ഭാരവാഹികൾ, അംഗ സെക്രട്ടറിമാർ, കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്ലാൻ ക്ലർക്കുമാർ എന്നിവരുടെ സംയുക്ത യോഗമാണ് തീരുമാനിച്ചത്. നവകേരള സദസിനായി കുടുംബശ്രീയുടെ പ്രചാരണ പരിപാടികളും കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കുന്ന വടംവലി മത്സരം എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം. റജീന അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അന്പിളി തങ്കപ്പൻ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ഡോ. എസ്. അനുപം, നിയോജക മണ്ഡലം സംഘാടക സമിതി ജോയിന്റ് കണ്‍വീനർ തഹസിൽദാർ കെ.എച്ച്. നാസർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. തോമസ് എന്നിവർ പ്രസംഗിച്ചു.