ഡയമണ്ട് ജൂബിലി ദിനാഘോഷം
1374150
Tuesday, November 28, 2023 2:53 AM IST
മൂവാറ്റുപുഴ: 18 കേരള ബറ്റാലിയൻ എൻസിസിയുടെ ആഭിമുഖ്യത്തിൽ ഡയമണ്ട് ജൂബിലി ദിനാഘോഷം നടത്തി. കച്ചേരിത്താഴത്ത് നിന്നാരംഭിച്ച റാലി നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് ഫ്ലാഗ് ഓഫ് ചെയ്തു.
ടൗണ്‍ഹാളിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ ദിനചാരണം ഉദ്ഘാടനം ചെയ്തു. കമാൻഡിംഗ് ഓഫീസർ കേണൽ പ്രശാന്ത് നായർ അധ്യക്ഷത വഹിച്ചു. ലഫ്. കേണൽ അനിരുദ്ധ് സിൻഹ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫസ്റ്റ് ഓഫീസർ അനിൽ കെ. നായർ, ജൂണിയർ സൂപ്രണ്ട് പി.റ്റി. വിനു, ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ചീഫ് ഓഫീസർ ജി. ആനന്ദകുമാർ, പൂർവ കേഡറ്റ് ടോണി എന്നിവർ പ്രസംഗിച്ചു.
സീനിയർ, ജൂണിയർ വിഭാഗങ്ങളിലായാണ് വിവിധ മത്സരങ്ങൾ നടന്നത്. പ്രൈം മിനിസ്റ്റേഴ്സ് റാലിയിൽ തൊടുപുഴ ന്യൂമാൻ കോളജും പാന്പാക്കുട എംടിഎം സ്കൂളും ഒന്നാം സ്ഥാനം നേടി. ക്വിസ്, ഗ്രൂപ്പ് ഡാൻസ് മത്സരങ്ങളിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജും പാന്പാക്കുട എംടിഎം സ്കൂളും ജേതാക്കളായി. ഗാർഡ് ഓഫ് ഓണർ മത്സരത്തിൽ തൊടുപുഴ ന്യൂമാൻ കോളജും ടെന്റ് പിച്ചിംഗിൽ നിർമല കോളജും ജേതാക്കളായി.