ബാസ്കറ്റ് ബോള്‍: തേവര എസ്എച്ച് ജേതാക്കള്‍
1374134
Tuesday, November 28, 2023 2:32 AM IST
കൊച്ചി: താമരച്ചാല്‍ സെന്റ് മേരീസ് പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച സിബിഎസ്ഇ ഇന്റര്‍ സ്കൂള്‍ അണ്ടര്‍ 12 വിഭാഗം ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ ജേതാക്കളായി.
16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആതിഥേയ ടീമിനെയാണ് തേവര പരാജയപ്പെടുത്തിയത്. തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂളിലെ ശിവാനി കെ. ബിജുവിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി തെരഞ്ഞെടുത്തു.