ലൂര്‍ദ് ആശുപത്രിയില്‍ ഹൃദയപൂര്‍വം പദ്ധതിക്ക് തുടക്കം
1339428
Saturday, September 30, 2023 2:12 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യനിരക്കിയില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂര്‍വം പദ്ധതിയ്ക്ക് തുടക്കമായി. കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഹൃദയദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സീനിയര്‍ കാര്‍ഡിയോളോജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ എഴുതിയ "ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും' എന്ന ഗ്രന്ഥത്തിന്റഅ്രഎ പരിഷ്കരിച്ച പതിപ്പും കളക്ടര്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി സംസ്ഥാന പ്രസിഡന്റ് ഡോ. വിനോദ് തോമസ് ഹൃദയപൂര്‍വം പദ്ധതി ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.
കാര്‍ഡിയോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായി വരുന്ന നിര്‍ധനരായ രോഗികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാന്‍ ലൂര്‍ദ് ആശുപത്രി തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കിയ ലൂര്‍ദ് ജേര്‍ണല്‍ -പള്‍സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത് പ്രകാശനം ചെയ്തു.
ലൂര്‍ദ് ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് സെക്വീര അധ്യക്ഷത വഹിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്. സുജിത് കുമാര്‍, സീനിയര്‍ കാര്‍ഡിയോളോജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസുകളും ഉണ്ടായിരുന്നു.
കാര്‍ഡിയാക് അനസ്തേഷ്യ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എ. കോശി, ഡോ. ടോം തോമസ് എന്നിവര്‍ നേതൃത്വം നല്കി. എറണാകുളം സെന്റ് തെരേസാസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരങ്ങളും നടത്തി.