പോഷക ബോധവത്കരണ സെമിനാർ
1337697
Saturday, September 23, 2023 1:42 AM IST
കോതമംഗലം: വനിതാ ശിശു വികസന വകുപ്പ് കോതമംഗലം ഐസിഡിഎസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ കുട്ടികൾക്ക് പോഷക ബോധവത്കരണ സെമിനാറും സ്ക്രീനിംഗ് ക്യാന്പും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. മീര നേതൃത്വം നൽകി. നഴ്സ് ഫർസാന കുട്ടികളുടെ ഗ്രോത്ത് മോണിറ്ററിംഗ് നടത്തി.
പോഷൻ മാ 2023 ന്റെ ഭാഗമായി ഒരു മാസം നീളുന്ന വിവിധ പരിപാടികളാണ് നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു.
ബിഡിഒ ഡോ. അനുപം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡയാന നോബി, നിസ മോൾ ഇസ്മായിൽ, ടി.കെ. കുഞ്ഞുമോൻ, സിഡിപിഒ പി.വി. ഷീല എന്നിവർ പ്രസംഗിച്ചു.