മൂടിയില്ലാത്ത കനാല്‍ ഭാഗം അപകടക്കെണിയാകുന്നു
1337475
Friday, September 22, 2023 3:10 AM IST
മഞ്ഞപ്ര: മൂടിയില്ലാത്ത കനാല്‍ ഭാഗം അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി പരാതി. മഞ്ഞപ്ര കരിങ്ങാലിക്കാട് ഭാഗത്തെ ഇടതുകര കനാലിന്റെ ഒരു ഭാഗം മൂടിയില്ലാതെ തുറന്നുകിടക്കുന്നതാണ് കാല്‍നടയാത്രക്കാർക്ക് അപകട കെണിയാകുന്നത്.
സ്കൂള്‍ കുട്ടികള്‍ അടക്കം നിരവധി പേരാണ് ബസ് സ്റ്റോപ്പിലേക്കും മറ്റുമായി ഈ വശങ്ങളിലൂടെ കടന്നുപോകുന്നത്. അങ്കമാലി- മഞ്ഞപ്ര ഭാഗങ്ങളിലേക്ക് റോഡിലൂടെ വാഹനങ്ങൽ പാഞ്ഞുപോകുന്പോൾ പലപ്പോഴും ജീവന് പണയം വച്ചാണ് ഇവിടെ അരികുചേർന്നു നിൽക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു.
അപകടം പതിയിരിക്കുന്ന മൂടിയില്ലാത്ത കനാലിന്റെ ഈ ഭാഗം ഉടൻ കെട്ടി അടയക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.