തൃപ്പൂണിത്തുറ: കഴിഞ്ഞ ദിവസം അന്തരിച്ച, ആദ്യകാല നാടക നടനും ഗായകനുമായിരുന്ന മരട് ജോസഫിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മരട് മൂത്തേടം മേരി മഗ്ദലീൻ പള്ളി സെമിത്തേരിയിൽ നടത്തി. എസ്.എൻ ജംഗ്ഷനടുത്തുള്ള മയൂരലൈനിലെ അഞ്ചുതൈക്കൽ വീട്ടിലും വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളിയിലും പൊതുദർശനത്തിന് ഭൗതികദേഹത്തിൽ
കലാ, സാംസ്കാരിക രാഷ്ട്രീയ, രംഗങ്ങളിലെ പ്രമുഖരടക്കം നിരവധിയാളുകൾ ആദരാഞ്ജലിയർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി ഡെപ്യൂട്ടി കളക്ടർ അനിൽകുമാറും കേരള സംഗീത നാടക അക്കാദമിക്കു വേണ്ടി നിർവാഹ സമിതിയംഗം ജോൺ ഫെർണാണ്ടസ്, ജനറൽ കൗൺസിലംഗം സഹീർ അലി എന്നിവരും പുഷ്പചക്രം അർപ്പിച്ചു.
കെ.ബാബു എംഎൽഎ, മുഹമ്മദ് ഷിയാസ്, സി.എൻ മോഹനൻ, ടി.സി ഷിബു, ഐ.കെ രാജു, രമ സന്തോഷ്, കെ.കെ പ്രദീപ് കുമാർ, ആന്റണി ആശാൻപറമ്പിൽ, എ.ആർ. രതീശൻ കൊച്ചിൻ സെൽവരാജ്, കാഞ്ഞൂർ മത്തായി, ഇടക്കൊച്ചി സലിം കുമാർ, തമ്മനം ഗോപി, അരിവാൾ ജോൺ, കെ.ഡി. പീറ്റർ, ടി.എ. സത്യപാൽ, സേവ്യർ പുൽപ്പാട്ട്, ടി.എം. ഏബ്രഹാം, പട്ടണം റഷീദ്, പ്രഫ.ചന്ദ്രദാസൻ, ശ്രീമൂലനഗരം മോഹനൻ, പി.ജെ. ചെറിയാൻ, അലി അക്ബർ, ടി.പി. രമേശ്, ജോഷി ഡോൺ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
സംസ്കാരശുശ്രൂഷകൾക്ക് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം നേതൃത്വം നൽകി.