കോതമംഗലം: പിണ്ടിമന ഗ്രാമീണ്‍ നിധി ലിമിറ്റഡ് ഡയാലിസിസ് രോഗികൾക്കുള്ള സഹായ വിതരണം നടത്തി. ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു.
ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ഡി. മോഹനൻ. ബാങ്ക് ചെർമാൻ എം.പി. സുനിൽകുമാർ. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആശ അജിൻ, അനു വിജയനാഥ്, കോട്ടപ്പടി പഞ്ചായത്തംഗങ്ങളായ സാറാമ്മ ജോണ്‍, ഷിജി ചന്ദ്രൻ, കെ.കെ. സന്തോഷ്, സണ്ണി വറുഗീസ്, ഷൈമോൾ ബേബി, മിനി ഗോപി, ബിജു പി. ഐസക്, നിധിൻ മോഹൻ, റംലാ മുഹമ്മദ്, സന്തോഷ്, ജിജി സജീവ്, ബാങ്ക് ഡയറക്ടർമാരായ ജിൻസ് ജോർജ്, ചിന്റു സജീവ്, ടി.എം. ബേബി എന്നിവർ പ്രസംഗിച്ചു.