ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റിനു കൈക്കൂലി കൊച്ചി കോര്പറേഷന് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
1337451
Friday, September 22, 2023 2:58 AM IST
കൊച്ചി: ജിഎസ്ടി അടയ്ക്കുന്നതിന് ആവശ്യമായ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്കാന് മികിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് പ്രവര്‍ത്തകരില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ കൊച്ചി കോര്പറേഷന് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
കോര്പറേഷന് വൈറ്റില സോണല്‍ ഓഫീസ് റവന്യു വിഭാഗം സീനീയര്‍ ക്ലാര്‍ക്ക് ഉദയംപേരൂര്‍ തെക്കേനീലിയാത്ത് സുമിനാ(36)ണ് അറസ്റ്റിലായത്. രണ്ടായിരം രൂപ ചെരുപ്പിനുള്ളില്‍ തിരുകി വച്ച നിലയിലായിരുന്നു.
ഇന്നലെ വൈകിട്ട് 4.30നായിരുന്നു അറസ്റ്റ്. കടവന്ത്രയില്‍ ആരംഭിക്കുന്ന പുതിയ ഓഫീസ് മുറിക്ക് ജിഎസ്ടി അടയ്ക്കുന്നതിനാണ് ഇവര്‍ കഴിഞ്ഞ ഒമ്പതിന് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്.
അന്ന് ഇവരില്‍ നിന്ന് 900 രൂപ സുമിന്‍ വാങ്ങിയിരുന്നതായി വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് 2000 രൂപയുമായി വരാന്‍ സുമിന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അസോസിയേഷന് പ്രവര്‍ത്തകര്‍ വിജിലന്‍സിനെ അറിയിരിക്കുകയായിരുന്നു.
തുടര്‍ന്ന് എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി എന്‍. ബാബുക്കുട്ടന്, ഇന്‍സ്പെക്ടര്‍മാരായ വിനോദ്, വിമല്‍, എസ്ഐമാരായ സണ്ണി, ജയപ്രകാശ് എന്നിവര്‍ കോര്പറേഷന് ഓഫീസിലെത്തി ഇയാളെ ചോദ്യം ചെയ്ത് പരിശോധിച്ചപ്പോഴാണ് കൈക്കൂലി പണം ചെരുപ്പിനുള്ളില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.