കൗണ്‍സലിംഗ് സംഘടിപ്പിച്ചു
1337155
Thursday, September 21, 2023 5:46 AM IST
കൊച്ചി: ലൂര്‍ദ് ആശുപത്രി ബിഹേവിയറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പുതുതായി ആരംഭിച്ച "കാറ്റലിസ്റ്റ് 2023' കൗണ്‍സിലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിന് ഷിപ്പ്യാര്ഡിലെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൗണ്‍സലിംഗ് സംഘടിപ്പിച്ചു.
ബിഹേവിയറല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. റിംഗൂ തെരേസ ജോസ്, സീനിയര്‍ റസിഡന്റ് ഡോ. ഏഞ്ചല ബേബി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജെയ്സില്‍ ജേക്കബ് എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണങ്ങള്‍ നടത്തി. ബോധവത്കരണ സെഷനുശേഷം, വ്യക്തിഗത കൗണ്‍സിലിംഗ് സെഷനുകള്‍ സംഘടിപ്പിച്ചു.
സിഐഎസ്എഫ് അംഗങ്ങള്‍ക്ക് വ്യക്തിപരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനും അനുയോജ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ഇതു സഹായകമായി. കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയ്ക്കുള്ളിലും മറ്റ് സായുധ സേനയ്ക്കും മെച്ചപ്പെട്ട മാനസികാരോഗ്യ പിന്തുണയ്ക്ക് ഈ സംരംഭം വഴിയൊരുക്കുമെന്ന് സമാപന സെഷനില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അശോക് നന്ദിനി പറഞ്ഞു.