മൃതദേഹവുമായി പോയ ആംബുലന്‍സ് അപകടത്തിൽപ്പെട്ടു
1336910
Wednesday, September 20, 2023 5:58 AM IST
കൊച്ചി: തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സ് പാലാരിവട്ടം ബൈപാസില്‍ നിയന്ത്രണം വിട്ടുമറിഞ്ഞു. ആംബുലൻസിൽ ഉണ്ടായിരുന്ന മരിച്ചയാളുടെ ബന്ധുവിന് നിസാര പരിക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ആംബുലന്‍സ് മറിഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ യൂണിറ്റ് റോഡിലേക്ക് തെറിച്ച് പിന്നില്‍ വരികയായിരുന്ന കാറിന്റെ മുകളിലേക്കാണ് പതി ച്ചത്. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പാലാരിവട്ടം പോലീസെത്തി മൃതദേഹം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി മൃതദേഹം മറ്റൊരു ആംബുലന്‍സിലാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
ആംബുലന്‍സ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ വാഹനം തെന്നി മറിഞ്ഞതാകാമെന്നും ആംബുലന്‍സിന്റെ നാല് ടയറുകളും തേഞ്ഞ് കാലാവധി കഴിഞ്ഞതാണെന്നും പാലാരിവട്ടം പോലീസ് പറഞ്ഞു.