യുഫോറിയ ചിറ്റ്സ് ശാഖ ഉദ്ഘാടനം
1336653
Tuesday, September 19, 2023 5:19 AM IST
കൊച്ചി: ഞാറയ്ക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഫോറിയ ചിറ്റ്സിന്റെ പുതിയ ശാഖ മറൈന്‍ഡ്രൈവ് പയനീയര്‍ ടവറില്‍ പ്രവർത്തനമാരംഭിച്ചു. ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ചെയര്മാന് തോമസ് തളിയത്ത് അധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്ടര്‍ ജീസണ്‍ വര്‍ഗീസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജിത്ത് കെ. മങ്ങാട്ട്, ഡയറക്ടര്‍മാരായ കുര്യന് ജോസഫ്, സേവ്യര്‍ ജോസഫ്, റോയി ക്ലമന്റ്, ജസ്റ്റിന് കോയിക്കര, പി.ജെ. അവരാച്ചന്, കെ.ജെ. ജോര്‍ജ്, എം.വി. ജോസ് എന്നിവർ പ്രസംഗിച്ചു.