ന​ട​ന്‍ സി.​പി. പ്ര​താ​പ​ന്‍ അ​ന്ത​രി​ച്ചു
Friday, May 26, 2023 1:16 AM IST
കൊ​ച്ചി: സി​നി​മ, സീ​രി​യ​ല്‍ ന​ട​ന്‍ ചേ​ന്ദ​മം​ഗ​ലം പ​റ​പ്പു​വീ​ട്ടി​ല്‍ സി.​പി. പ്ര​താ​പ​ന്‍ (70) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇന്ന്‍ 11ന് ​ഇ​ട​പ്പ​ള്ളി ശ്മ​ശാ​ന​ത്തി​ല്‍. കു​ടും​ബ​വു​മൊ​ത്ത് എ​ള​മ​ക്ക​ര പു​തു​ക്ക​ല​വ​ട്ടം പ്ര​ശാ​ന്തി വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഇ​ന്ത്യാ ടു​ഡേ എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റിം​ഗ് റീ​ജ​ണ​ല്‍ ഹെ​ഡാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന്‍ ടി​വി എ​റ​ണാ​കു​ളം ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി​രു​ന്നു. ക​ലാ​കൗ​മു​ദി, ഇ​ന്ത്യ​ന്‍ എ​ക്‌​സ്പ്ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​ര്‍​ക്ക​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തു.

സ്ത്രീ, ​മാ​ന​സ​പു​ത്രി എ​ന്നീ സീ​രി​യ​ലു​ക​ളി​ല്‍ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ന്‍, ല​യ​ണ്‍, അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. ഭാ​ര്യ: ഭാ​ര്യ: പ്ര​സ​ന്ന (പു​ല്ലാ​ര​പ്പി​ള്ളി​ൽ) ഭ​വ​ൻ​സ് എ​ള​മ​ക്ക​ര (റി​ട്ട. അ​ധ്യാ​പി​ക). മ​ക​ന്‍: അ​ഡ്വ. പ്ര​ശാ​ന്ത് (എച്ച്ഡിഎഫ്സി). മ​രു​മ​ക​ള്‍: ജ​യ.