കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; ഗൃഹനാഥൻ മരിച്ചു
1282579
Thursday, March 30, 2023 10:20 PM IST
കിഴക്കന്പലം: ഓട്ടത്തിനിടെ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. ചെങ്ങര അത്താണി ചക്കരക്കാട്ടിൽ അസീസ് (73) ആണ് മരിച്ചത്. പട്ടിമറ്റം അത്താണിക്ക് സമീപം ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. അസീസ് കാറിൽ പട്ടിമറ്റത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.
ഉടൻ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് അസീസിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഉമ്മുക്കുലുസു (ലൈല). മക്കൾ: നസീർ (ഇലക്ട്രീഷ്യൻ), നവാസ് (അധ്യാപകൻ, ജിഎച്ച്എസ്എസ് ചായിപ്പൻകുഴി, ചാലക്കുടി). മരുമക്കൾ: സഫിയ, ബിൻസീന (വിഇഓ വടവുകോട് ബ്ലോക്ക് പഞ്ചായത്ത്).
ഹൃദ്രോഗിയായ അസീസിന്റെ ബിപി കുറഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.