വിസാറ്റിൽ ശില്പശാല
1242785
Thursday, November 24, 2022 12:28 AM IST
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളജിൽ ഐഇഇഇയും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റും ചേർന്ന് ദ്വിദിന ശില്പശാല നടത്തി. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കേന്ദ്ര ധനകാര്യ മന്ത്രാലയം പിഎഫ്എംഎസ് ഡിവിഷൻ സീനിയർ അക്കൗണ്ട്സ് ഓഫീസർ എസ്. ഫ്രാൻസിസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനുപ് അധ്യക്ഷത വഹിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ റിട്ട. വിംഗ് കമാൻഡർ പ്രമോദ് നായർ, രജിസ്ട്രാർ പ്രഫ. പി.എസ്. സുബിൻ, ഡോ. ടി.ഡി. സുഭാഷ്, പ്രഫ. ബിന്ദു ഏലിയാസ്, ഷാജി അഗസ്റ്റിൻ, പ്രഫ. അഖിൽ ബഷി എന്നിവർക്കു പുറമെ രാജ്യത്തെ വിവിധ കോളജുകളിൽനിന്നായി നാൽപതിൽപരം അധ്യാപകരും പങ്കെടുത്തു.