പോലീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ
1545901
Sunday, April 27, 2025 6:08 AM IST
രാജാക്കാട്: കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ രാജാക്കാട് ക്രിസ്തുജ്യോതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അനീഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി. പ്രദീപൻ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഇ.ജി. മനോജ്കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ബിനു കെ. ജോൺ, ഡിവൈഎസ്പി മാരായ ജിൽസൺ മാത്യു, ഇമ്മാനുവൽ പോൾ, വിശാൽ ജോൺസൺ, മാത്യു ജോർജ്, ടി.ബി. വിജയൻ, സജീവ് ചെറിയാൻ, സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
കുറ്റാന്വേഷണ മികവിന് മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥർ, മറ്റ് രംഗങ്ങളിൽ കഴിവ് തെളിയിച്ചവർ എന്നിവരെ യോഗത്തിൽ ആദരിച്ചു. സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.
കൺവൻഷനോട് അനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച വിവിധ കായികമത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും എം.എം. മണി എംഎൽഎ നിർവഹിച്ചു.