ശബാന മോൾക്ക് കൈത്താങ്ങായി വ്യാപാരികളും
1545886
Sunday, April 27, 2025 6:08 AM IST
തൊടുപുഴ: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തൊടുപുഴ സ്വദേശിനി ശബാന മോൾക്കായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സമാഹരിച്ച 1,11,111 രൂപ കൈമാറി.
പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നമംഗലത്തിനാണ് തുക കൈമാറിയത്. ജനറൽ സെക്രട്ടറി സി.കെ. നവാസ് ട്രഷറർ അനിൽകുമാർ, നാസർ സൈര, എൻ.പി. ചാക്കോ, ഷരീഫ് സർഗം, കെ.പി. ശിവദാസ്, ജോസ് കളരിക്കൽ, കെ.കെ. നാവൂർകനി, ജോസ് വഴുതനപ്പള്ളി എന്നിവർ പ്രസംഗിച്ചു.