ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
1545133
Friday, April 25, 2025 12:09 AM IST
മുട്ടം: സ്വകാര്യ ബസിന് പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവിന് പരിക്കേറ്റു. മുട്ടം കുറ്റിക്കാട്ടിൽ അജിൻ സജിക്കാണ് (21) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് മുട്ടം ടെലഫോണ്‍ എക്സേഞ്ചിന് സമീപത്തായിരുന്നു അപകടം. മുന്നിൽ പോയ ബസ് റോഡിൽ പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് പിന്നാലെ വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസിൽ ഇടിക്കുകയായിരുന്നു. തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അജിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മുട്ടം പോലീസും സ്ഥലത്തെത്തിയിരുന്നു.