മരംവീണ് ഗതാഗതം തടസപ്പെട്ടു
1545899
Sunday, April 27, 2025 6:08 AM IST
തൊടുപുഴ: പാലാ റൂട്ടിലെ നടുക്കണ്ടത്തിനു സമീപം പൊന്നന്താനത്ത് മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.
പൊന്നന്താനം അക്വഡേറ്റിന് സമീപംനിന്നിരുന്ന 40 ഇഞ്ചോളം വണ്ണമുള്ള ആഞ്ഞിലി മരമാണ് റോഡിലേയ്ക്ക് വീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സ്ഥലത്തെത്തി.
തുടർന്ന് ഒരു മണിക്കൂറോളം പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, കെ.എ. ഉബാസ്, ഫയർ ഓഫീസർമാരായ ജയിസ് സാം ജോസ്, എഫ്.എസ്. ഫ്രിജിൻ, ബി. ആഷിഖ്, ഹോം ഗാർഡ് പി.കെ. ഷാജി എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.