ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു
1545429
Friday, April 25, 2025 11:53 PM IST
കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയില്‍ കട്ടപ്പന അമ്പലക്കവലയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ വെള്ളയാംകുടി സ്വദേശികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ സെന്റ് മര്‍ത്താസ് കോൺവെന്റിനു സമീപമാണ് അപകടം.
കട്ടപ്പനയില്‍നിന്ന് കുന്തളംപാറ ഭാഗത്തേക്ക് പോയ കാറില്‍ വള്ളക്കടവില്‍നിന്ന് കട്ടപ്പനയിലേക്ക് വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്നു.
കാറിനും കേടുപാടുണ്ട്. കഴിഞ്ഞദിവസം ഇതേസ്ഥലത്ത് മൂന്നുകാറുകള്‍ കൂട്ടിയിടിച്ചിരുന്നു. അപകടസാധ്യതാ മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല.