കരുണാപുരം പഞ്ചാ. പ്രസിഡന്റ് രാജിവച്ചു
1545888
Sunday, April 27, 2025 6:08 AM IST
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശോഭനാമ ഗോപിനാഥൻ രാജി നൽകി.
രാജിവച്ചത് യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് അംഗമായ ശേഷം കൂറുമാറി എൽഡിഎഫ് പക്ഷത്തുചേർന്ന് പ്രസിഡന്റായ ആൾ. ശോഭനാമ വിപ്പ് ലംഘിച്ചതായി ആരോപിച്ച് കൂറുമാറ്റ നിരോധന നിയമപ്രകാരം കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ കേസിൽ വിധി വരാനിരിക്കയാണ് രാജി.
17 വാർഡുകൾ ഉള്ള പഞ്ചായത്തിൽ ഇടതുമുന്നണി-എട്ട്, കോൺഗ്രസ്-എട്ട്, ബിഡിജെഎസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.