നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു
1545136
Friday, April 25, 2025 12:09 AM IST
തൊടുപുഴ: മണക്കാട് - ചിറ്റൂർ റൂട്ടിൽ ആൽപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത് തോട്ടിലേയ്ക്കു മറിഞ്ഞു. കാർ ഡ്രൈവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. തെങ്ങനാട്ട് പാലത്തിനു സമീപത്തെ പോസ്റ്റിൽ ഇടിച്ച കാർ 12 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.
വെങ്ങല്ലൂർ പനച്ചികുന്നേൽ സാബുവിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. എതിരേ വന്ന വാഹനത്തിന് സൈഡ് നൽകാനായി വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
തൊടുപുഴ അഗ്നിരക്ഷാ സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ തൊടുപുഴയിൽനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.