മുഖംമൂടിധാരിയുടെ സാന്നിധ്യം ആളുകളില്‍ ആശങ്ക ഉയര്‍ത്തുന്നു
1545427
Friday, April 25, 2025 11:53 PM IST
അടിമാലി: അടിമാലി ടൗണ്‍ പരിസരത്ത് ഇടവഴിയില്‍ മുഖംമൂടി ധാരിയുടെ സാന്നിധ്യം ആളുകളില്‍ ആശങ്ക ഉയര്‍ത്തുന്നു.
ടൗണ്പരിസരത്ത് കോയിക്കക്കുടി ഭാഗത്താണ് ഇടവഴിയില്‍ മുഖംമൂടിധാരിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.
വീടുകള്‍ക്ക് സമീപത്തെ ഇടവഴിയിലൂടെ അജ്ഞാതന്‍ നടന്നുനീങ്ങുന്ന ദൃശ്യം പ്രദേശത്തെ സുരക്ഷാ കാമറയില്‍ പതിഞ്ഞു.